സ്വന്തം ഭൂമിയിലെ പച്ചക്കറികള്‍ കമ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന ചെയ്ത് കര്‍ഷകന്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് തന്റെ കൃഷിയിടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ നല്‍കി കര്‍ഷകന്‍. പൂഴിക്കാട് പരിയാരത്ത് വീട്ടില്‍ ഗോപിനാഥന്‍ നായരാണ് തന്റെ കൃഷിയിടത്തിലുണ്ടായ പയര്‍, പടവലങ്ങ തുടങ്ങിയ പച്ചക്കറികള്‍ നഗരസഭയ്ക്കു നല്‍കിയത്.

പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ സതിയുടെ നേതൃത്വത്തിലാണു പച്ചക്കറികള്‍ ശേഖരിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും നൂറിലധികം പൊതിച്ചോറുകളാണ് ഇരുപത് രൂപ നിരക്കില്‍ നല്‍കി വരുന്നത്. ശരാശരി മുപ്പതിലധികം ഊണുകള്‍ നിര്‍ധനര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്കും സൗജന്യമായി നല്‍കുന്നുണ്ട്. കൊറോണ കാലത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടി ഇതുപോലെയുള്ള സഹായങ്ങള്‍ ചെയ്യാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഒറ്റക്കെട്ടായി നിന്നു മഹാമാരിയെ പ്രതിരോധിക്കണമെന്നും പന്തളം നഗരസഭാധക്ഷ്യ ടി.കെ സതി പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്‍ രവി, നിഷ ജോണ്‍, കെ.വി പ്രഭ, നഗരസഭാ സെക്രട്ടറി ജി. ബിനുജി, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...