വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ഇറാഖിലെത്തും. ഇന്ന് ബാഗ്ദാദിലെത്തുന്ന മാര്‍പാപ്പ പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും കൂടിക്കാഴ്ച നടത്തും. നാളെ നസിറിയില്‍ നടക്കുന്ന സര്‍വ്വമത സമ്മേളനത്തിലും മാര്‍പാപ്പ പങ്കെടുക്കും. നജാഫിലെ ഷിയാ ആത്മീയ ആചാര്യനായ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ബാഗ്ദാദിലും ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കുന്ന മാര്‍പ്പാപ്പ മൊസൂളും സന്ദര്‍ശിക്കും. കോവിഡ് ഭീഷണിക്കിടെ ഇറാഖിലെത്തുന്ന പാപ്പ തിങ്കളാഴ്ചയാണ് മടങ്ങുക.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ഇറാഖിലെത്തും
RECENT NEWS
Advertisment