ബിഷപ്പുമാരുടെ യോഗത്തിൽ വനിതകൾക്കും വോട്ട് ചെയ്യാം ; സുപ്രധാന തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാൻ: വരാനിരിക്കുന്ന ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി.പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളിൽ അഞ്ച് സിസ്റ്റർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡിൽ വനിതകൾക്ക് വോട്ടവകാശം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.

1960 ൽ വന്ന സഭാ പരിഷ്‌കാരങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും യോഗത്തിനൊടുവിൽ നിർദേശങ്ങളിൽ വോട്ട് രേഖപ്പെടുത്തുകയുമാണ് പതിവ്‌. പുരോഹിതന്മാർ,കർദിനാൾ, ബിഷപ്പുമാർ എന്നിവരടങ്ങുന്ന പുരുഷന്മാർക്കായിരുന്നു ഇതുവരെ വോട്ടവകാശം ഉണ്ടായിരുന്നത്. ഇതിന് പുറമെ 70 നോൺ ബിഷപ്പ് അംഗങ്ങളെ സിനഡിൽ നിയമിക്കാനും പോപ് തീരുമാനിച്ചിട്ടുണ്ട്. അതിൽ പകുതിയും സ്ത്രീകളായിരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. അവർക്കും വോട്ടവകാശം ഉണ്ടായിരിക്കും. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യവും പങ്കാളിത്തവും ഉറപ്പാക്കുന്നതാണ് പോപിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...