വത്തിക്കാൻ സിറ്റി : താൻ രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന ഇറ്റാലിയൻ ദിനപത്രത്തിലെ വാർത്ത ഫ്രാൻസിസ് മാർപാപ്പ തള്ളി. കുടലിലെ ശസ്ത്രക്രിയക്കുശേഷം പൂർണമായും സാധാരണജീവിതമാണ് നയിക്കുന്നതെന്നും പത്രത്തിന് വാർത്ത എവിടെനിന്ന് കിട്ടിയെന്നറിയില്ലെന്നും സ്പാനിഷ് റേഡിയോക്കു നൽകിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞു. ചികിത്സ തുടരുന്നതിനു പകരം ശസ്ത്രക്രിയ നിർദേശിച്ച നഴ്സിനോട് നന്ദിപറയുന്നു. അദ്ദേഹം എന്റെ ജീവൻ രക്ഷിച്ചു. കുടലിന്റെ ഒരു ഭാഗം നീക്കംചെയ്തു. ഇപ്പോഴെനിക്ക് എല്ലാ ഭക്ഷണവും കഴിക്കാം. നേരത്തേ അത് സാധിച്ചിരുന്നില്ല. നവംബറിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ താൻ പങ്കെടുക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഈമാസംതന്നെ ഹംഗറിയും സ്ലൊവാക്യയും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജിവെച്ചേക്കുമെന്ന അഭ്യൂഹം മാർപാപ്പ തള്ളി
RECENT NEWS
Advertisment