കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾ വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഒന്നുമുതൽ നാലുവരെ പ്രതികൾക്കുവേണ്ടി പുതിയ ജാമ്യാപേക്ഷയാണ് ഇന്ന് സമർപ്പിച്ചത്. കോന്നി സ്വദേശി ആനിയമ്മ കോശിയുടെ കേസിലാണ് പ്രതികൾ ജാമ്യം തേടിയത്. ഈ കേസിൽ കക്ഷി ചേരുന്നതിന് ആനിയമ്മ കോശിയും ഇന്ന് അ പേക്ഷ സമർപ്പിച്ചു. പി.ജി.ഐ.എ ക്കുവേണ്ടി ന്യു ട്ടൻസ് ലോ അഭിഭാഷകരായ മനോജ് വി.ജോർജ്ജ്, രാജേഷ് കുമാർ എന്നിവരാണ് കോടതിയിൽ ഹാജരായത്. വിശദമായ വാദം കേൾക്കുന്നതിനുവേണ്ടി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പോപ്പുലർ പ്രതികൾ പുതിയ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ
RECENT NEWS
Advertisment