കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദേശം. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കുറ്റപത്രം സമർപ്പിച്ചോ എന്നതിനെക്കുറിച്ച് സർക്കാർ അഭിഭാഷകനോട് കോടതി ആരാഞ്ഞു. കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം. പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ ഹൈക്കോടതിയിലെ അപേക്ഷ പിന്‍വലിച്ചുകൊണ്ട് സ്പെഷ്യല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വാക്കാല്‍ പറഞ്ഞു.