പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളായ പോപ്പുലർ ഗ്രുപ്പ് ഉടമ റോയി ഡാനിയേൽ ഭാര്യ പ്രഭ ഡാനിയേൽ മക്കളായ റീനു റിയ റീബ എന്നിവരുടെ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തള്ളി. കേസിൽ വരുന്ന അഞ്ചാം തീയതി കോടതി വീണ്ടും വാദം കേൾക്കും.
പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രതികളുടെ ജാമ്യത്തിനായി വ്യാജമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കോടതി വാക്കാൽ താക്കീത് നൽകി. നൽകാനുള്ളവരുടെ പണം നൽകിയെന്നും പലിശ മാത്രമാണ് ഇനി കൊടുത്തു തീർക്കാൻ ഉള്ളത് എന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ്റെ വാദം.
സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. ബൈജു, പ്രതിഭാഗത്തിൻ്റെ പൊള്ളയായ വാദങ്ങൾ കോടതിയിൽ തുറന്നു കാട്ടിയതോടെയാണ് പ്രതിഭാഗം വക്കീലിന് കോടതി വാക്കാൽ താക്കീത് നൽകിയത്. തുടർന്ന് അഞ്ചാം തീയതി വരെ പ്രതികൾ വിവിധ കേസുകളിൽ അറസ്റ്റ് വരിക്കുന്നത് കോടതി വിലക്കണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യവും കോടതി നിരസിച്ചു.