അസഹിഷ്ണുത കൊണ്ടും അസ്വസ്ഥതകൊണ്ടും സി.പി.എം ഊര്‍ദ്ധ ശ്വാസം വലിക്കുന്നു : വി. ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സി.പി.എം നിലപാടിനെ വിമര്‍ശിച്ച്‌ വി. ഡി സതീശന്‍ എം.എല്‍.എ. അസഹിഷ്ണുത കൊണ്ടും അസ്വസ്ഥതകൊണ്ടും സി.പി.എം ഊര്‍ദ്ധ ശ്വാസം വലിക്കുകയാണെന്നും വി. ഡി സതീശന്‍ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വി. ഡി സതീശന്റെ പ്രതികരണം.

മാധ്യമങ്ങള്‍ക്കെതിരായി ഒരു സംസ്ഥാനം മുഴുവന്‍ നില്‍പ്പു സമരം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോസ്റ്റിന്റെ പൂര്‍ണരൂപം
ഇ.ഡി യെ കൈകാര്യം ചെയ്യും. മാധ്യമങ്ങളെ നിലക്ക് നിര്‍ത്തും. സി പി എം.
മാധ്യമങ്ങള്‍ക്കെതിരായി ഒരു സംസ്ഥാനം മുഴുവന്‍ നില്‍പ്പു സമരം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടി. അസഹിഷ്ണുത, അസ്വസ്ഥത, ഭീതി, ജീര്‍ണ്ണത തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് കേരളത്തിലെ സി പി എം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ക്കെതിരായി സി.പി.എം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസ്, ബംഗളൂരു മയക്ക് മരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറ കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തതുമുള്‍പ്പെടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നതിനിടെയാണ് മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരില്‍ സി.പി.എം പരിപാടി സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...