തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍‌ജ്ജ് എം.എല്‍.എ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴായിരുന്നു കമ്മീഷന്‍ ഇങ്ങനെ അറിയിച്ചത്. ഹര്‍ജി ഉത്തരവിനായി കോടതി മാ‌റ്റി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തി. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്‌ ഇലക്ഷന്‍ നടത്താമെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ രാഷ്‌ട്രീയ കക്ഷികളുമായി ആലോചിച്ചെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കൊവിഡ് രോഗം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാ‌റ്റിവയ്‌ക്കണമെന്നായിരുന്നു പി.സി ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടത്തുന്നത് നല്ലതാണെന്ന് ഡിജിപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാലും കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ പോലീസ് സേനയെ വിട്ടുനല്‍കുമെന്നും ഡിജിപി പറഞ്ഞു. വോട്ടെടുപ്പ് ദിവസങ്ങളോട് അടുപ്പിച്ച്‌ കൊവിഡ് പോസി‌റ്റീവ് ആകുന്നവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ കമ്മീഷന്‍ സംവിധാനം ഒരുക്കും. ഇതിനായി ആരോഗ്യവകുപ്പിനോട് ചര്‍ച്ച നടത്തും. ബുധനാഴ്‌ച ചീഫ് സെക്രട്ടറിയും കമ്മീഷനും തമ്മില്‍ ചര്‍ച്ചയുണ്ടാകും. വ്യാഴാഴ്‌ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് നിലവിലെ സൂചനകള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...