പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേരളത്തിന് പുറത്തും ; ബെംഗളൂരുവില്‍ 200 കോടി വെട്ടിച്ചതായി കമ്മീഷണര്‍ക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന് പുറത്തും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകള്‍ നടത്തിയതായി പരാതി. ബെംഗളൂരു പോലീസിലാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരിക്കുന്നത്. 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.

31 ലക്ഷം രൂപ തട്ടിയെടുത്തതായി ഒരു മലയാളിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരു യശ്വന്ത് പുര പോലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങളെല്ലാം മറികടന്നാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയിരുന്നത്. കോന്നിയില്‍ മാത്രം ഇവര്‍ 600 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

റിമാന്‍ഡിലായിരുന്ന പോപ്പുലര്‍ ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റീബ മേരി എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കമ്പനിയിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം : ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

0
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള...