കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ വഞ്ചിതരായ നിക്ഷേപകർക്ക് നീതി ലഭ്യമാക്കാൻ ബിജെപി ശക്തമായി ഇടപെടുമെന്ന് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി.എ സൂരജ് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നും പ്രത്യക്ഷ സമരപരിപാടികളുമായി വഞ്ചിക്കപ്പെട്ട നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പോലീസ് അന്വേഷണം തൃപ്തികരമല്ല, കോന്നി പോലീസ് സ്റ്റേഷനിലെ ഒരു എഫ്.ഐ.ആറില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിക്ഷേപകരെ സാക്ഷിയാക്കി കേസ് ദുര്‍ബലപ്പെടുത്തുവാനും പ്രതികളെ രക്ഷപെടുത്തുവാനുമുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും സൂരജ് പറഞ്ഞു.
ഇടത്-വലത് മുന്നണികൾ വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ബിജെപി നിക്ഷേപകർക്കായി രംഗത്ത് വന്നിരിക്കുന്നത്. വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് വേണ്ടി അനിശ്ചിതകാല സമരപരിപാടികൾ ഉള്‍പ്പെടെ നടത്താനും ബിജെപി തീരുമാനിച്ചു. ബുധനാഴ്ച മുതൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കാനാണ് തീരുമാനം.
https://www.facebook.com/mediapta/videos/2723207911287246/