പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപക തട്ടിപ്പ് : സി ബി ഐയ്ക്ക് വിടണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട മീഡിയ : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്മേലാണ് സിബി ഐ അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്ന ല്‍കിയത്.

തന്റെ നിയോജകമണ്ഡലത്തില്‍ മാത്രം നൂറിലധികം പേര്‍ക്കാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് നിക്ഷേപ തുക നഷ്ടപ്പെട്ടതെന്നു രമേശ്‌ ചെന്നിത്തല കത്തില്‍ പറയുന്നു. നിക്ഷേപ തുക തിരിച്ചുകിട്ടുന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് ഇവര്‍ നേരിടുന്നത്. കൂടാതെ പോലീസ് അന്വേഷണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കയാണ് ഇവര്‍ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. നിക്ഷേപ തുക എത്രയും വേഗം ഇവര്‍ക്ക് തിരികെ ലഭിക്കാന്‍ സിബി ഐ പോലുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമായതു കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...