പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റീനു, റീബ എന്നിവരെ കോടതിയിൽ ഹാജരാക്കി. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ പത്തനംതിട്ട ജില്ലാ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിലെ രണ്ടു പ്രമുഖ അഭിഭാഷകരാണ് ഹാജരായിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡി അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.