പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവ് പുറത്തിറങ്ങും.
കേസ് പുതിയ ഒരു അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും നിർദ്ദേശം വെച്ചിരുന്നു. ലോക്കൽ പോലീസിന് രാജ്യത്തിന് പുറത്ത് അന്വേഷണത്തിന് പരിമിതിയുണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ സർക്കാരിനെ അറിയിച്ചിരുന്നു.
കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ മുൻപാകെ ഇന്ന് പതിമൂന്ന് ഹർജികളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.