പത്തനംതിട്ട : കോന്നി വകയാർ പോപ്പുലർ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കേരളത്തിനകത്തും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത് .
ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ കൊച്ചിയിലെത്തിച്ചു. ഇവരെ ഇന്ന് പത്തനംതിട്ടയില്‍ എത്തിക്കും. റോയി തോമസ് നല്കിയ ഹർജിയും കോടതി ഫയലിൽ സ്വികരിച്ചിട്ടുണ്ട്. 1800 ൽപ്പരം നിക്ഷേപകർക്കാണ് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്കാതെ ഉടമയും കുടുംബവും മുങ്ങിയത്. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുന്നിച്ചിട്ടുണ്ട് . ബാങ്കിന്റെ കോന്നി വകയാറിലുള്ള ഹെഡ് ഓഫീസ് ജപ്തി ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പോലീസ് പരിശോധന നടത്തി പ്രധാന രേഖകൾ എല്ലാം. കണ്ടെടുത്തു. ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം തുടരുകയാണ്.