പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപക ആക്ഷൻ കൗണ്‍സിലിെൻറ നേതൃത്വത്തിൽ ഇന്ന് നിക്ഷേപകരുടെ കൂട്ടായ്മ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂട്ടായ്മ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ പങ്കെടുക്കുന്ന ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
പോപ്പുലർ തട്ടിപ്പ് കേസ് അന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കുക, നിക്ഷേപകരുടെ പരാതിയിൽ എഫഐആർ എല്ലാ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്യുക, ഇൻറർപോൾ, എൻഐഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുക്കുക, കേസ് വാദം കേൾക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷൻ കൗണ്‍സിൽ സമരം സംഘടിപ്പിക്കുന്നത്.