Monday, May 12, 2025 4:43 am

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് : അ​ന്വേ​ഷ​ണം ജീ​വ​ന​ക്കാ​രി​ലേ​ക്ക് ; മാനേജര്‍മാര്‍ കുടുങ്ങും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എൻഫോഴ്സ്മെ​ന്റ്  ഡയറക്ടറേറ്റ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ജീ​വ​ന​ക്കാ​രി​ലേ​ക്ക്. കൂ​ടു​ത​ൽ നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടു​ള്ള ശാഖകളിലെ മാ​നേ​ജ​ർ​മാ​ര​ട​ക്കം പ്ര​തി​പ്പ​ട്ടി​ക​യി​ലാ​കു​മെ​ന്ന് സൂ​ച​ന.  മൊ​ഴി​ക​ളു​ടെ അടിസ്ഥാനത്തി​ൽ പി​ന്നീ​ട് ഇ​വ​രെ മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കി​യേ​ക്കാ​മെ​ന്നും പ​റ​യു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​മ്പായി നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന്റെ  പി​ന്നാ​മ്പു​റം തേ​ടു​ക​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്റ്  ഡ​യ​റ​ക്ട​റേ​റ്റ് . ‌

നി​ക്ഷേ​പ​ത്തു​ക വ​ക​മാ​റ്റി​യ രീ​തി​ക​ൾ, പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ, വി​ദേ​ശ ഇ​ട​പാ​ടു​ക​ൾ, വിദേശത്തു​ള്ള നി​ക്ഷേ​പം, തി​രി​മ​റി​ക​ൾ, വ​ൻ​തു​ക നി​ക്ഷേ​പി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​വ​യെ​ല്ലാം ഇ​ഡി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. എ​ൻ​ഫോ​ഴ്സ്മെ​ന്റ്  കൊ​ച്ചി യൂ​ണി​റ്റാ​ണ് അന്വേഷിക്കുന്നത്.‌
എ​ൻ​ഫോ​ഴ്സ്മെ​ന്റ്  ഡ​യ​റ​ക്ട​റേ​റ്റ് പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ഉ​ട​മ തോ​മ​സ് ദാ​നി​യേ​ലി​നെ (റോ​യി) ര​ണ്ടു​ദി​വ​സം ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വ​ത്തു​ക്ക​ളു​ടെ കൈ​മാ​റ്റം, പ​ണം വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യ​തും സം​ബ​ന്ധി​ച്ചാ​ണ് വി​വ​രം തേടു​ന്ന​ത്. എ​ന്നാ​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി റോ​യി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു ല​ഭി​ക്കാ​ത്ത സാഹചര്യത്തിൽ നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യും.

പി​ന്നാ​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നു വി​വ​രം തേ​ടാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം.‌ റോ​യി​യു​ടെ ഭാ​ര്യ പ്ര​ഭ, ക​മ്പിനി​യു​ടെ സി​ഇ​ഒ ആ​യി​രു​ന്ന ഡോ.​റി​നു മ​റി​യം തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യാ​നു​ള്ള​ത്. ഡ​യ​റ​ക്ട​ർ​മാ​രാ​യി​രു​ന്ന ഡോ.​റി​യ, റേ​ബ എ​ന്നി​വ​ർ​ക്ക് ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വിവ​ര​ങ്ങ​ളി​ല്ലെ​ന്നാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള സൂ​ച​ന.  ഇ​വ​ർ നാ​ലു​പേ​രും അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ലാ​ണ്. ജയി​ലി​ലെ​ത്തി ഇ​വ​രി​ൽ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്റ്  ഡയറ​ക്ടേ​റ്റ്. ഇ​ന്ന് ഇ​വ​രു​ടെ മൊ​ഴി​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.‌

ശാ​ഖ​ക​ളി​ൽ നി​ന്നു നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ൽ മാ​നേ​ജ​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സി​ഇ​ഒ ആ​യി​രു​ന്ന ഡോ.​റീ​നു​വി​ന്റെ  നിർബ​ന്ധം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​ഖാ മാ​നേ​ജ​ർ​മാ​ർ പോ​ലീ​സ് അന്വേഷണസം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ശാ​ഖ​ക​ളി​ൽ സ​മാ​ഹ​രി​ക്കു​ന്ന നി​ക്ഷേ​പം വ​ഴി​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് വിവ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​മാ​യ വി​വ​രം ഉ​ട​മ​യി​ൽ നി​ന്നു ലഭി​ച്ചി​ട്ടി​ല്ല. പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് അ​വി​ടെ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ര​സീ​തു​മാ​ണ്. ‌അന്വേഷിക്കുന്ന​വ​രോ​ട് നി​യ​മ​പ​ര​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് മാനേജർ​മാ​ർ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. നി​ക്ഷേ​പ​ത്തു​ക ശ​രി​യാ​യ വ​ഴി​യി​ലൂ​ടെ​യ​ല്ല പോ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ആ​ളു​ക​ളി​ൽ നി​ന്നു പ​ണം സ​മാ​ഹ​രി​ക്കാ​ൻ മു​ന്നി​ട്ടു​നി​ന്ന മാ​നേ​ജ​ർ​മാ​ർ​ക്ക് ഇൻസെ​ന്‍റീ​വ് അ​ട​ക്കം ല​ഭി​ച്ചി​രു​ന്നു. 12 ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തി​ച്ചി​രു​ന്ന​ത്. ‌

തു​ട​ക്ക​ത്തി​ൽ പ​ലി​ശ അ​താ​തു​മാ​സം ന​ൽ​കു​ന്ന​തി​ലും ശ്ര​ദ്ധി​ച്ചി​രു​ന്നു.
ശ​യ്യാ​വ​ലം​ബ​രാ​യ ആ​ളു​ക​ൾ​ക്ക് പ​ലി​ശ കൃ​ത്യ​മാ​യി വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത​ട​ക്കം ആകർഷണീ​യ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വി​ശ്വാ​സം ഉ​റ​പ്പാ​ക്കി നി​ക്ഷേ​പ​സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ ആ​ളു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കി പ്രാ​ദേ​ശി​ക​മാ​യി ബന്ധ​മു​ള്ള മാ​നേ​ജ​ർ​മാ​രെ​യാ​ണ് ശാ​ഖ​ക​ളി​ൽ നി​യോ​ഗി​ച്ചി​രു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​ര​ട​ക്കം ഇ​ത്ത​ര​ത്തി​ൽ ശാ​ഖ​ക​ളു​ടെ ഉത്തരവാദിത്വത്തിലുണ്ടായി​രു​ന്നു. ശ​മ്പള​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക ഇ​വ​ർ​ക്ക് ഇൻസെന്‍റീവായി ല​ഭി​ച്ചി​രു​ന്നു. നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ൽ ഇ​വ​രെ​ക്കൂ​ടി കൂ​ട്ടു​പ്ര​തി​ക​ളാ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​വാ​കു​മെ​ന്നാ​ണ് ഇ​ഡി​യു​ടെ പ്ര​തീ​ക്ഷ.‌

പ​ണ​യ​ത്തി​ലെ​ടു​ക്കു​ന്ന സ്വ​ർ​ണം കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ൽ പ​ണ​യം വെ​ച്ച് കൂടുതല്‍ പണം വാ​ങ്ങി​യി​രു​ന്ന​തും മാ​നേ​ജ​ർ​മാ​രാ​ണ്. ഈ ​പ​ണം ക​മ്പിനി അ​ക്കൗ​ണ്ടി​ലേ​ക്കു വക​മാ​റ്റി​യി​രു​ന്നു. പ​ണ​യം​വെ​ച്ച സ്വ​ർ​ണം തി​രി​കെ​യെ​ടു​ക്കാ​നാ​കാ​തെ പ​രാ​തി​യു​മാ​യി എ​ത്തി​യ​വ​രു​മു​ണ്ട്. പ​ണ​യം തി​രി​കെ​യെ​ടു​ക്കാ​നെ​ത്തു​മ്പോൾ സാ​വ​കാ​ശം ചോ​ദി​ച്ച് ഇ​വ​രെ മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow

2 COMMENTS

  1. Doctor? What doctor? Please do not use that term against these frauds. INDIAN MEDICAL COUNCIL – Please revoke the license of these 2 frauds.
    Where are the husbands of these 3 crooked ladies? Put them also in jail to give them company.

  2. മുഖ്യപ്രതിയുടെ ബന്ധു ഓസ്ട്രേലിയയിലുണ്ടെന്നും പണം കടത്തിയിട്ടുണ്ടെന്നുമാണു ………

    Best family!!
    അവരുടെ പാവം ഓസ്ട്രേലിയ ബന്ധു പറയുന്നത് പണം ഓസ്‌ട്രേലിയയിൽ ഇല്ല എന്ന് ആണ് . ഒരു രൂപ പോലും അങ്ങോട്ട് കൊണ്ടുപോയെട്ടില്ല എന്ന് അവൻ പറയുന്നത്. ഒരു രൂപ അല്ലാലോ …..കോടികൾ അല്ലേ കടത്തിയത് ……
    ഓസ്‌ട്രേലിയൻ PRIME മിനിസ്റ്റർ റിനു എല്ലാ ഡീറ്റെയിൽസ് വെച്ച് കത്ത് അയച്ചിടൂണ്ട്. മുഴുവൻ കുടുംബത്തെയും …. മേരിക്കുട്ടി അമ്മച്ചിയേയും, പായനടനെയും ഇന്ത്യയിൽ കൊണ്ടുവരണം. ജയിലിൽ റോയ്ച്ചയാണ് ഒരു കുട്ടു അയീക്കോട്ടെ …….

Comments are closed.

Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...