Tuesday, July 8, 2025 4:11 pm

പോപ്പുലര്‍ ഫിനാന്‍സ് ; പ്രതികള്‍ ഒളിപ്പിച്ച കോടികള്‍ ഉടന്‍ കണ്ടെത്തും ; പ്രതീക്ഷയോടെ നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകര്‍. നിലവില്‍ 1200 കോടി രൂപയുണ്ടെങ്കില്‍ മുപ്പതിനായിരത്തോളം നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ കഴിയും. പ്രതികളുടെ കയ്യില്‍ ഇപ്പോഴും പണം ഉണ്ടെന്നുതന്നെയാണ് സൂചന. മുഴുവന്‍ പണവും വിദേശത്തേക്ക് കടത്തുവാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുടെ അടുത്ത ബന്ധുക്കള്‍ക്കും പോപ്പുലറിലെ ചില വിശ്വസ്ത ജീവനക്കാര്‍ക്കും ഇക്കാര്യം അറിയാമെന്നാണ് വിവരം. കൂടാതെ സഭാ നേത്രുത്വത്തില്‍ ഇരിക്കുന്ന ചിലരെയും തങ്ങള്‍ക്ക് സംശയം ഉള്ളതായി നിക്ഷേപകര്‍ പറയുന്നു.

തോമസ്‌ ദാനിയേലിനും ഭാര്യ പ്രഭയ്ക്കും ഒളിസങ്കേതം ഒരുക്കിക്കൊടുത്തതും ഇവര്‍ക്ക് സംരക്ഷണം നല്കിയതും ഒരു സഭയുമായി ബന്ധപ്പെട്ടവരാണ്. ഇവര്‍ കീഴടങ്ങുന്നതിന് മുമ്പ് ഇവരുടെ കൈവശം കോടികള്‍ ഉണ്ടായിരുന്നുവെന്നും ഇതൊക്കെ എവിടെയൊക്കെയോ സുരക്ഷിതമായി ഇപ്പോഴും ഉണ്ടെന്നും നിക്ഷേപകര്‍ അന്വേഷണ എജന്‍സികളോട് പറഞ്ഞിട്ടുണ്ട്. അന്നത്തെ ജില്ലാ പോലീസ് മേധാവി കെ.ജി സൈമനോട് 45 ദിവസത്തെ സാവകാശമാണ് നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ തോമസ്‌ ദാനിയേല്‍ ചോദിച്ചിരുന്നത്. കെ.ജി സൈമണ്‍ ഇത് അനുവദിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മക്കള്‍ ഉള്‍പ്പെടെ എല്ലാവരും ഒളിവില്‍ പോകുകയും വിദേശത്തേക്ക് രഹസ്യമായി കടക്കാന്‍ പദ്ധതിയിടുകയുമായിരുന്നു.

ഇതിന്റെ ഭാഗമായി റോയി എന്ന തോമസ്‌ ദാനിയേലും ഭാര്യ പ്രഭയും ഒളിവില്‍ കഴിഞ്ഞുകൊണ്ട് രണ്ടു മക്കളെയും ദല്‍ഹി എയര്‍ പോര്‍ട്ടില്‍ നിന്നും ദുബായ് വഴി ഓസ്ട്രേലിയയിലേക്ക് കടത്തുവാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് ഇവര്‍ പിടിയിലാകുകയായിരുന്നു. ഇതോടെയാണ് തോമസ്‌ ദാനിയേലും ഭാര്യ പ്രഭയും കെ.ജി സൈമണിന് മുമ്പില്‍ കീഴടങ്ങിയത്. ഇവര്‍ ഒളിവില്‍ താമസിച്ചതും രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതും പത്തനംതിട്ട നഗരത്തിലെ സുരക്ഷിതമായ താവളത്തില്‍ നിന്നുകൊണ്ടായിരുന്നു എന്ന് ആദ്യം മുതല്‍ ആരോപണമുണ്ടായിരുന്നു. ഒളിവില്‍ പോകുമ്പോള്‍ ഇവരുടെ കൈവശം കോടികള്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന പണം ഇപ്പോഴും ഇവിടെ സുരക്ഷിതമായി ഉണ്ടെന്നാണ് നിക്ഷേപകര്‍ സംശയിക്കുന്നത്. ഈ പണം കണ്ടെത്താന്‍ കഴിഞ്ഞാല്‍ തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

അതേസമയം കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഓ യുടെ അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഫോറന്‍സിക് ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. പണം ആര് ചെലവഴിച്ചാലും ഒളിപ്പിച്ചു വെച്ചാലും കൃത്യമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കും. വ്യക്തമായ ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. വകമാറ്റിയതോ ബിനാമികളുടെ കയ്യില്‍ ഉള്ളതോ ആയ പണം അന്വേഷണത്തിലൂടെ കണ്ടെത്തും. ഇത് ലഭിച്ചാല്‍ നിക്ഷേപകര്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കും. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയതോടെ പ്രതികളും സഹായികളും അങ്കലാപ്പിലാണ്. നിക്ഷേപകരുമായി എങ്ങനെയും ഒത്തുതീര്‍പ്പ് ഉണ്ടാക്കുവാന്‍ ഇവര്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതും ഒരു തട്ടിപ്പിന്റെ ഭാഗമാണെന്നും തങ്ങള്‍ക്ക് കോടതിയെ മാത്രമേ വിശ്വാസമുള്ളു എന്നും ഒത്തുതീര്‍പ്പുകള്‍ കോടതി മുഖേന മതിയെന്നുമാണ് നിക്ഷേപ സംഘടനകളുടെ നിലപാട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പയ്യനാമണില്‍ പാറമട ദുരന്തത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശി അജയ് റായിക്കായുള്ള തിരച്ചില്‍ തല്‍ക്കാലികമായി നിര്‍ത്തി

0
കോന്നി: പത്തനംതിട്ട പയ്യനാമണില്‍ പാറമട ദുരന്തത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശി അജയ് റായിക്കായുള്ള...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....

0
വയനാട്: മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന്...

കൊല്‍ക്കത്തയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കൊല്‍ക്കത്ത കോടതി

0
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച്...

വിവിധ സർവകലാശാലകളിലായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം...