Wednesday, April 2, 2025 4:16 pm

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമകൾ പത്തനംതിട്ട എസ്. പി ഓഫിസിൽ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി – വകയാര്‍ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും ഇന്ന് വൈകുന്നേരം അഞ്ചരയോടെ കീഴടങ്ങി.  പത്തനംതിട്ട എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. ഇന്നലെ ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍  അറസ്റ്റിലായ റോയി ഡാനിയലിന്റെ  രണ്ട് പെണ്മക്കളെയും ഇന്ന് രാത്രി എട്ടരയോടെ പത്തനംതിട്ട  എസ്.പി ഓഫീസില്‍ എത്തിച്ചു.

തട്ടിപ്പിൽ വന്‍ ഗൂഢാലോചന നടന്നതായാണ് സൂചന. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നികുതി വകുപ്പ് പരിശോധിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലറിന്റെ വിവിധ സ്ഥാപനങ്ങളുടെ  പേരുകളിലുള്ളതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് പോലീസ് നടത്തുന്ന പരിശോധനയില്‍ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു.

https://www.facebook.com/mediapta/videos/649782255725419/

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ അത്തം ഉത്സവം 12ന് നടക്കും

0
പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ അത്തം ഉത്സവം 12ന്...

ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം ; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്

0
വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ...

കോഴിക്കോട് മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു....

ആറാട്ടുകടവ് – വട്ടവങ്ങാട്ടിൽപ്പടി റോഡിൽ വട്ടവങ്ങാട്ടിൽപ്പടിയിലെ വാരിക്കുഴി മണ്ണിട്ട് നികത്തി

0
കുറ്റൂർ : ആറാട്ടുകടവ് – വട്ടവങ്ങാട്ടിൽപ്പടി റോഡിൽ വട്ടവങ്ങാട്ടിൽപ്പടിയിലെ വാരിക്കുഴി...