പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ഉടമകളുടെ പാപ്പർ ഹർജിയിന്മേലുള്ള വാദം കേൾക്കുന്നത് നവംബർ 9 ലേക്ക് മാറ്റി. പാപ്പർ ഹർജി പിൻവലിക്കാനുള്ള അപേക്ഷയുമായി പോപ്പുലർ ഫിനാൻസ് ഉടമകൾ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സബ്ബ് കോടതിയെ സമീപിച്ചത് . തുടർന്നാണ് പോപ്പുലർ ഫിനാൻസ് ഉടമകളുടെ അപേക്ഷ ഇന്ന് പത്തനംതിട്ട കോടതി പരിഗണിച്ചത്.
പോപ്പുലർ ഉടമകളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവേ നിക്ഷേപകർക്ക് മുഴുവൻ തുകയും കൊടുത്തു തീർക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ പിന്നെന്തിനാണ് പത്തനംതിട്ട സബ്ബ് കോടതിയിൽ പാപ്പർ ഹർജി നൽകിയതെന്ന് കോടതി ആരാഞ്ഞിരുന്നു. ഈ സാചര്യത്തിലാണ് പാപ്പർ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് പ്രതികൾ സബ്ബ് കോടതിയെ സമീപിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകൾ . ഹൈക്കോടതിയിൽ സാമ്പത്തിക ഭദ്രത അവകാശപ്പെടുകയും സബ്ബ് കോടതിയിൽ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തതിലെ പൊള്ളത്തരം സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും കര്‍ശനമായ നിലപാടെടുത്തു. ഹര്‍ജി പിന്‍വലിക്കണമെങ്കില്‍ എതിര്‍ കക്ഷികള്‍ക്ക് രേഖാമൂലം നോട്ടീസ് നല്‍കണമെന്നും സാധാരണ കേസ് പിവലിക്കുന്ന ലാഘവത്തോടെ പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഇവര്‍ വാദിച്ചു. വാദം അംഗീകരിച്ച കോടതി നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കുന്നതിന് തീരുമാനിച്ചു. ഹർജിയിന്മേൽ വിശദമായി വാദം കേൾക്കുന്നതിന് കേസ് നവംബർ ഒൻപതിലേക്ക് മാറ്റി. നിക്ഷേപകര്‍ക്കുവേണ്ടി അഡ്വ.ബിനു ജോര്‍ജ്ജ് കോന്നി, അഡ്വ.രാജേഷ് കുമാര്‍, അഡ്വ.ഗോപീകൃഷ്ണന്‍ ആര്‍.നായര്‍ എന്നിവര്‍ ഹാജരായി.