കമല്‍ നാഥിനെ ‘ഭ്രാന്തന്‍’ എന്ന്​ വിശേഷിപ്പിച്ചു ; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ നോട്ടീസ്​

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്: കമല്‍ നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കമല്‍ നാഥിനെ ‘ഭ്രാന്തന്‍’ എന്ന് തിരിച്ചു വിളിച്ച സംഭവത്തിലാണ് മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. പരാമര്‍ശവുമായി ബന്ധപ്പെട്ട്​ 48 മണിക്കൂറിനുള്ളില്‍ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്​ നോട്ടീസ്​.

ഇമാര്‍തി ദേവിയെ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ചത്​ വിവാദമായിരുന്നു. ഈ വിഷയത്തില്‍ നിലപാട് വിശദീകരിക്കണമെന്നാവ​ശ്യപ്പെട്ട്​ കമല്‍നാഥിനും തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

കമല്‍നാഥിന്റെ വിശദീകരണം ലഭിച്ചതിനെത്തുടര്‍ന്ന്​ പരസ്യമായി സംസാരിക്കുമ്പോള്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ അദ്ദേഹത്തിന്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. സെപ്റ്റംബര്‍ 29 മുതല്‍ മധ്യപ്രദേശില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്​.

‘മുഖ്യമന്ത്രിയാകാനായി​ ഇവിടെയെത്തിയ ബംഗാളിയാണദ്ദേഹം. അദ്ദേഹത്തിന് സംസാരിക്കാന്‍ അറിയില്ല. മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹം ഭ്രാന്തനായിപ്പോയി. സമനില തെറ്റിനില്‍ക്കുന്ന അദ്ദേഹത്തെക്കുറിച്ച്‌ ഒന്നും പറയാനാവില്ല​.’ എന്നായിരുന്നു ഇമാര്‍തിയുടെ പരാമര്‍ശമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...