പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ഉ​ട​മ​ക​ളു​ടെ പാ​പ്പ​ർ ഹ​ർ​ജി​യി​ൽ വാ​ദം തു​ട​ങ്ങി ‌‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ഉ​ട​മ​ക​ൾ ന​ൽ​കി​യ പാ​പ്പ​ർ ഹ​ർ​ജി​യി​ൽ പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി​യി​ൽ വാ​ദം തു​ട​ങ്ങി. ഹ​ർ​ജി സി​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ക്ഷേ​പ​ക​രി​ൽ ഒ​രാ​ൾ ത​ട​സ ഹ​ർ​ജി​യും ന​ൽ​കി. വി​ഷ​യം ഒ​ക്ടോ​ബ​ർ 15ന് ​സ​ബ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഇ​ന്ത്യ​ൻ പാ​ർ​ട്ണ​ർ​ഷി​പ്പ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ആ​റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലും വാ​യ്പ നേ​ടി​യ ഇ​ന​ത്തി​ൽ ബാ​ങ്കു​ക​ളെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​ക്കൊ​ണ്ടും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സ​ബ് കോ​ട​തി​ക്ക് പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന വി​ഷ​യ​ത്തി​ലാ​ണ് വാ​ദം തു​ട​ങ്ങി​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ജോ​ർ​ജ് എ​ന്ന നി​ക്ഷേ​പ​ക​ൻ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​ത്യേ​ക ഹ​ർ​ജി​യും സ​മ​ർ​പ്പി​ച്ചു. ഇ​ക്കാ​ര്യം പ​ഠി​ക്കാ​ൻ പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ സാ​വ​കാ​ശം തേ​ടി. തു​ട​ർ​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി​യ​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ക്ഷേ​പ​ക​രു​ടെ ഹ​ർ​ജി ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.‌ 2,000 കോ​ടി​യു​ടെ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​രും സി​ബി​ഐ​യ്ക്ക് വി​ട്ടി​ട്ടു​ണ്ട്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ട​മ​ക​ളാ​യ അ​ഞ്ചു​പേ​രും റി​മാ​ൻ​ഡി​ലാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...