പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിനു പിന്നിലെ മുഖ്യ സൂത്രധാരൻ പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലുമായി അടുപ്പമുള്ള തൃശ്ശൂർ സ്വദേശിയെന്ന് പോലീസ്.
ഇതിനെ ശരി വെയ്ക്കുന്ന തെളിവുകൾ പോലീസ് ശേഖരിച്ചു. ഇയാൾ തട്ടിപ്പ്
ആസുത്രണം ചെയ്തതിൻ്റെ തെളിവുകളാണ് പോലീസ് ശേഖരിച്ചത്. അന്വേഷണം പൂർത്തീകരിച്ച് വരും ദിവസങ്ങളിൽ ഇയാളെ പോലീസ് പ്രതിപ്പട്ടികയിൽ ചേർക്കും. ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയാണ്.
അതേ സമയം പോപ്പുലർ ഫിനാൻസ് ഉടമകളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റീനു, റീബ എന്നിവരുമായി മറ്റു സംസ്ഥാനങ്ങളിലെത്തി പോലീസിൻ്റെ തെളിവെടുപ്പ് തുടരുകയാണ്.