പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയും സ്ഥാപന ഉടമയുമായ റോയ് ഡാനിയേലിൻ്റെ ബന്ധുക്കളുടെ വീട്ടിലും പോലീസ് റെയ്ഡ് ആരംഭിച്ചു. റോയ് ഡാനിയേലിൻ്റെ സഹോദരിയായ പന്തളം പുന്തിലേത്ത് മംഗാരത്ത് ഉഷാ ജേക്കബിൻ്റെ വീട്ടിൽ പോലീസിൻ്റെ റെയ്ഡ് തുടരുകയാണ്.
പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിലെ മുൻ ഏരിയ മാനേജർ കൂടിയായിരുന്നു ഉഷയുടെ ഭർത്താവായ ജേക്കബ് സാമുവൽ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും മറ്റും കണ്ടെത്താനാണ് പോലീസിൻ്റെ നീക്കം. റെയ്ഡിനു ശേഷം പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യും. റെയ്ഡിലും തുടർന്നുള്ള ചോദ്യം ചെയ്യലിലും ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്
അന്വേഷണ സംഘം.