പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പ്രതി റോയി ഡാനിയേലിന്റെ ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. 3 ആഡംബര ഫ്ലാറ്റുകളും കണ്ടെത്തി. തട്ടിപ്പ് ആസൂത്രണം ചെയ്തതില്‍ കുടുംബത്തിന് പുറത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു. തൃശ്ശൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേ ഷണം.
കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സര്‍ക്കാരിന് കൈമാറി. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്ത് ഉടനീളം വഞ്ചിതരായവരുടെ പരാതികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സിബിഐക്കോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ കേസ് കൈമാറാനാണ് സാധ്യത. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.