പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ റിട്ടയേഡ് അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിനിരയായ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. ചിറ്റാര്‍ – വയ്യാറ്റുപുഴ മോഹന വിലാസത്തില്‍ വി.എന്‍ വാസുദേവന്‍ (81)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. റിട്ടയേഡ് അദ്ധ്യാപകനായിരുന്നു. കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇരുപത്തിയഞ്ചോളം പേര്‍ ഹൃദയ സ്തംഭനമോ ആത്മഹത്യയോ മൂലം മരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.

മരിച്ച വാസുദേവന്‍ പോപ്പുലര്‍ ഫിനാന്‍സില്‍ 25ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണം. പോപ്പുലര്‍ ഫിനാന്‍സിനെതിരെ നിയനടപടി നടത്തി വരികയായിരുന്നു ഇദ്ദേഹം. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഇദ്ദേഹം എഴുതിയ കത്ത് ചിറ്റാര്‍ പോലീസ് കണ്ടെടുത്തു. ഭാര്യ – ഭവാനിയമ്മ . മക്കള്‍ – ബിന്ദു, സിന്ധു. മരുമക്കള്‍ – സുനില്‍ കുമാര്‍ ,രാജേഷ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...