പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നടന്ന ഇടപാടുകളെപ്പറ്റി അന്വേഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം വേണ്ടിവരുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐ.ജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
ഇതുവരെ 500 പരാതി ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പരാതി വന്നിട്ടില്ല. പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ച തുക ഏതെല്ലാം സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്. വലിയ സാമ്പത്തിക തട്ടിപ്പുകേസാണിത്. തെളിവുകളെല്ലാം ശേഖരിക്കാന്‍ രണ്ടാഴ്ചകൂടി വേണ്ടിവരും. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേന്ദ്ര, സംസ്ഥാന അതോറിറ്റികള്‍ നിക്ഷേപകര്‍ക്ക് കിട്ടാനുള്ള തുകയും പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുവകകളും കണക്കാക്കണമെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസില്‍ ഇനി പിടികിട്ടാനുള്ള റിയക്ക് സാമ്പത്തിക തട്ടിപ്പിലെ പങ്ക് പരിശോധിച്ചുവരുകയാണെന്നും അവര്‍ പറഞ്ഞു.