ഫേസ്ബുക്ക് വഴി പ്രണയം നടിച്ച്‌ യുവതിയെ പീഡിപ്പിച്ച്‌ പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വെളളാങ്ങല്ലൂര്‍: ഫേസ്ബുക്ക് വഴി പ്രണയം നടിച്ച്‌ യുവതിയെ പീഡിപ്പിച്ച്‌ പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. തുമ്പൂര്‍ മേപ്പുറത്ത് വീട്ടില്‍ ശ്യാംകുമാര്‍ എന്ന മുപ്പതുകാരനെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.

വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന യുവതിയെ പ്രതി ഫേസ്ബുക്ക് വഴി പരിചയപ്പെടുകയായിരുന്നു. താന്‍ ഒരു ജ്യോതിഷിയാണെന്നാണ് പ്രതി യുവതിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നു. യുവതിയുടെയും ഭര്‍ത്താവിന്റെയും ജന്മനക്ഷത്രങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലെന്നും അതിനാല്‍ ഭര്‍ത്താവുമൊത്തുള്ള യുവതിയുടെ ജീവിതം നരകതുല്യമായിരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതിയെ വിവാഹമോചനത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തു. നാട്ടിലെത്തിയ യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും​ വിവാഹമോചനം നേടിയാല്‍ വിവാഹം കഴിക്കാമെന്ന് വാക്കുകൊടുക്കുകയും ചെയ്തു.

വിവാഹ ശേഷം സുഖമായി ജീവിക്കുന്നതിനും വീടു പണിയുന്നതിനും ബിസിനസ് തുടങ്ങുന്നതിനും യുവതിയില്‍ നിന്ന് പ്രതി പലപ്പോഴായി പതിനാല് ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെട്ടു. പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ബെംഗളൂരുവിലേക്ക് കടന്നു കളയുകയായിരുന്നു. ഇയാള്‍ നാട്ടിലെത്തിയതറിഞ്ഞ് പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...