പാനൂരില്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പാനൂരില്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു. പാനൂര്‍ പോലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സമീറക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടില്‍ വെച്ച്‌ തന്നെ പ്രസവം നടന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പാനൂര്‍ സി.എച്ച്‌.സിയില്‍ എത്തി ഡോക്ടറോട് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ വരാന്‍ തയാറായില്ലത്രെ. ഇതിനെ തുടര്‍ന്ന് വാക്കു തര്‍ക്കവും ബഹളവുമായി.

പോലീസും ഫയര്‍ഫോഴ്സ് അധികൃതരും ബന്ധപ്പെട്ടിട്ടും കോവിഡ് നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ വീട്ടിലേക്ക് വരാന്‍ തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍ പോയി പരിശോധന നടത്താറില്ലെന്നാണ് ഡോക്ടര്‍ നിലപാടെടുത്തത്. ഉടനെ സമീപത്തെ ക്ലിനിക്കില്‍ നിന്നും നേഴ്സുമാര്‍ എത്തി പൊക്കിള്‍കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...