Sunday, May 19, 2024 11:48 am

ഡിസ്ക്കവറി ചാനലിനു വേണ്ടിയുള്ള ഡോക്കുമെന്ററിയില്‍ പത്തനംതിട്ട മീഡിയയും ; അഭിമാനത്തോടെ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസ്ക്കവറി ചാനലിനു വേണ്ടിയുള്ള ഡോക്കുമെന്ററിയില്‍ പത്തനംതിട്ട മീഡിയയും ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനവും. ഇന്ത്യയിലെ പ്രമാദമായ ഏഴ് സാമ്പത്തിക തട്ടിപ്പുകളുടെ കഥ പറയുന്ന ഡോക്കുമെന്ററിയില്‍ കേരളത്തിലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പും ഉള്‍പ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്ന മാധ്യമം എന്ന നിലയില്‍ പത്തനംതിട്ട മീഡിയാ എന്ന ഓണ്‍ലൈന്‍ ചാനലിനും അത് റിപ്പോര്‍ട്ട് ചെയ്ത പ്രകാശ് ഇഞ്ചത്താനത്തിനും  വലിയ പ്രാധാന്യവും പരിഗണനയുമാണ് നല്‍കിയത്. മലയാളം ന്യൂസ് പോര്‍ട്ടല്‍ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് പ്രകാശ് ഇഞ്ചത്താനം.

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വേറിട്ട പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ് ഇതെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ ഡിസ്ക്കവറി ചാനലിന്റെ ഡോക്കുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, അഡ്വ. സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ സി മീഡിയ, ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ് എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്ത് മുപ്പതോളം വരുന്ന ടീം, ഹോട്ടല്‍ ഹില്‍ പാര്‍ക്കില്‍ സ്റ്റുഡിയോ സെറ്റ് ചെയ്ത് ഇന്റര്‍വ്യൂകള്‍ നടത്തിവരികയായിരുന്നു. മുന്‍ ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക്, മുന്‍ എസ്.പി കെ.ജി സൈമണ്‍ അടക്കമുള്ള പല പ്രമുഖരുടെയും ഇന്റര്‍വ്യു എടുത്തിരുന്നു. കൂടാതെ നിക്ഷേപ തട്ടിപ്പിന് ഇരയായ നിരവധി പേരുടെയും അഭിമുഖം ഇവര്‍ ചിത്രീകരിച്ചു. ഇതോടൊപ്പം പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്റെ ദീര്‍ഘമായ ഇന്റര്‍വ്യുവും എടുത്തിരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്  പുറംലോകത്തെ അറിയിച്ചത് പത്തനംതിട്ട മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമവും അതിന് ഉപയോഗിച്ചത് മൊബൈല്‍ ഫോണും ചില അനുബന്ധ ഉപകരണങ്ങളുമാണ് എന്നതും ഇന്റര്‍വ്യു എടുത്തവരെ അത്ഭുതപ്പെടുത്തി.

ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരാകാതെ തുടരെ വാര്‍ത്തകളുമായി മുമ്പോട്ടു പോയതിന്റെ പ്രചോദനവും അവര്‍ ചോദിച്ചറിഞ്ഞു. ആളും ആരവവുമില്ലാതെയുള്ള ലൈവ് ടെലികാസ്റ്റിംഗും അവരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട മീഡിയയുടെ ലൈവ് ടെലികാസ്റ്റിംഗ് എങ്ങനെയെന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും റിംഗ് റോഡിലുമായി ഡിസ്ക്കവറി ചാനലിനുവേണ്ടി ചിത്രീകരിച്ചു. ശേഷം കുമ്പഴയിലുള്ള ഓഫീസിലും വീഡിയോ ചിത്രീകരണം നടന്നു. സെപ്തംബര്‍ അവസാനത്തോടുകൂടി ഡിസ്ക്കവറി ചാനല്‍ ഇത് സംപ്രേഷണം ചെയ്യുമെന്നാണ് സൂചന.

1986 ല്‍ കുമ്പഴയില്‍ ഒരു വീഡിയോ ലൈബ്രറിയുമായാണ് പ്രകാശ് ഇഞ്ചത്താനം ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഫോട്ടോ സ്റ്റുഡിയോ, ടൂറിസം രംഗത്തും ചുവടുറപ്പിച്ചു. വീഡിയോ ലൈബ്രറികള്‍ക്ക് സംഘടന ഉണ്ടാക്കുവാനും മുന്നിട്ടിറങ്ങിയത് ഇദ്ദേഹമാണ്. പന്ത്രണ്ട് വര്‍ഷക്കാലം കേരളാ വീഡിയോ ലൈബ്രറി അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സജീവ പ്രവര്‍ത്തകനാണ്. നിലവില്‍ പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ്‌ അംഗമാണ്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറികൂടിയാണ് ഇദ്ദേഹം. മുന്‍ റവന്യൂ മന്ത്രി അഡ്വ.അടൂര്‍ പ്രകാശിന്റെ സോഷ്യല്‍ മീഡിയ ദീര്‍ഘനാള്‍ കൈകാര്യം ചെയ്തിരുന്നതും പ്രകാശ് ഇഞ്ചത്താനമാണ്.

മാധ്യമ രംഗത്തേക്ക് ചുവടുവെച്ചത് 2018 ജനുവരി ഒന്നിന് തുടങ്ങിയ പത്തനംതിട്ട മീഡിയ ഓണ്‍ ലൈന്‍ ചാനലിലൂടെയാണ്. ഇന്ന് ഈസ്റ്റിന്ത്യ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയുടെ ഉടമസ്ഥതയിലാണ് ഈ ചാനല്‍. കൂടുതല്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി കമ്പിനി മുന്നോട്ടു നീങ്ങുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉരുൾപൊട്ടലും, മലവെള്ളപ്പാച്ചിലും, മിന്നൽ പ്രളയങ്ങളും ഉണ്ടാകാം, അപകടാവസ്ഥ കണ്ട് മാറി താമസിക്കണം ; മുഖ്യമന്ത്രി...

0
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ പെയ്യുന്ന ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ...

അവയവം മാറി ശസ്ത്രക്രിയ ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ ; ഡോക്ടറെ...

0
കോഴിക്കോട്: കയ്യിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ...

നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: സംസ്ഥാനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റുകയാണെന്ന്...

നാളെ തെരഞ്ഞെടുപ്പ് : കനത്ത സുരക്ഷയില്‍ മുംബൈ നഗരം ; റോഡുകളില്‍ കര്‍ശന പരിശോധന

0
മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച (മെയ് 20)...