പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് പാര്‍ട്‌ണേഴ്‌സിന്റെ സ്വത്തുക്കള്‍ ബാന്നിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് 2019 (ബഡ്സ് ആക്ട് 2019) പ്രകാരം കണ്ടുകെട്ടുന്നതിലേക്ക് നിയുക്ത കോടതി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന് തട്ടിപ്പിനിരയായ നിക്ഷേപകരില്‍ നിന്നും ജില്ലാ ഭരണകേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നു. നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കാം. തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃകയില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ് : നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു – ഡിസംബര്‍ 22, 23, 24 തീയതികളില്‍
RECENT NEWS
Advertisment