Tuesday, July 1, 2025 10:13 pm

പോപ്പുലറിന്റെ സ്വത്തുക്കള്‍ തിരിമറി നടത്തി തട്ടിപ്പിന് കൂട്ടു നിന്നത് ഇടത് രാഷ്ട്രീയത്തിലെ പ്രമുഖ വക്കില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഇതര സംസ്ഥാനങ്ങളിലുള്ള സ്വത്തുവകകള്‍ കൈമാറ്റം ചെയ്തതിന് പിന്നിലും പ്രമുഖനായ ഇടത് സഹയാത്രികനായ അഭിഭാഷകന്‍.

കേസ് ഒത്തുതീര്‍പ്പ് സംബന്ധിച്ച്‌ വിവിധ ഇടങ്ങളില്‍ ഓടിനടക്കുന്ന ഇദ്ദേഹം കമ്പനിയുടെ അനൗദ്യോഗിക നിയമോപദേശകനാണ്. ഓസ്ട്രേലിയയില്‍ കഴിയുന്ന പ്രതികളുടെ ബന്ധുവും മകനും സ്വത്ത് കൈമാറ്റത്തില്‍ പങ്കുണ്ടെന്ന നിഗമനവും പോലീസിനുണ്ട്. ഇവരെ നാട്ടിലെത്തിച്ച്‌ ചോദ്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന പോലീസ് കത്തയച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ തേനി, ശങ്കരന്‍കോവില്‍, പെരുന്തുറ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന വസ്തുക്കള്‍ കഴിഞ്ഞ ആറു മാസം മുമ്പ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വകമാറ്റിയിട്ടുണ്ട്. വ്യാജ തണ്ടപ്പേരുകളിലായിരുന്നു മറ്റിടങ്ങളില്‍ സ്വത്തുവകകള്‍ സൂക്ഷിച്ചിരുന്നത്. വിഷയം സിബിഐ ഏറ്റെടുത്തെങ്കിലും മറ്റൊരു എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്കു വസ്തുവകകളുള്ളതായി കണ്ടെത്തിയത്. വകയാറിലെ കേന്ദ്ര ഓഫീസിനു പുറമേ തിരുവനന്തപുരം, പൂനെ, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് സമുച്ചയങ്ങളുണ്ട്.

തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ ഭൂമിയും ആന്ധ്രയില്‍ 28 ഏക്കറും ഇവരുടെ പേരിലുള്ളതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് മൂന്നു വില്ലകള്‍, കൊച്ചിയിലും തൃശൂരിലും ആഡംബര ഫ്ളാറ്റുകള്‍ എന്നിവയുമുണ്ട്. കമ്പനിക്ക് ഇപ്പോഴും 24 കോടി രൂപയുടെ ആസ്തി അവശേഷിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ, പ്രതികളായ റോയ് ഡാനിയല്‍, ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെ ഒരുമിച്ചു കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കോഴഞ്ചേരി ട്രഷറിക്ക് മുൻപിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : സർവ്വീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്തുകൊണ്ട്...