കാസര്‍കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് നഗരത്തില്‍ പ്രതിഷേധിച്ചത്.
മതേതര ഇന്ത്യക്ക് അപമാനമായ യോഗി ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് നൂറുകണക്കിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.