കോഴിക്കോട് : നിരന്തരം നുണ പ്രചരിപ്പിച്ച് ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് കോപ്പുകൂട്ടുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെ ജയിലിലടക്കണമന്ന് പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ മേല്‍ക്കോയ്മ കിട്ടാന്‍ വര്‍ഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്‍റെ ഭാഗമാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയത്.
ഷാന്‍റെ കൊലപാതകം തെളിയിക്കാന്‍ കഴിയില്ലെന്ന സുരേന്ദ്രന്‍റെ പ്രസ്താവന പോലീസ് ഗൗരവത്തിലെടുക്കണം. കൊല നടത്തിയതിലും യഥാര്‍ഥ കൊലയാളികളെ സംരക്ഷിക്കുന്നതിലുമുള്ള സുരേന്ദ്രന്‍റെ പങ്കാണ് ഇത് സൂചിപ്പിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് എറണാകുളം പറവൂരില്‍ തോക്കുമായി ആര്‍.എസ്.എസ് ക്രിമിനലുകള്‍ ആക്രമണം നടത്താനെത്തിയത് സേവാഭാരതിയുടെ ആംബുലന്‍സിലാണെന്നും പോലീസിന്റെ നിഷ്‌ക്രിയത്വമാണ് വിദ്വേഷപ്രചാരണം ആവര്‍ത്തിക്കാന്‍ സുരേന്ദ്രനുള്ള പ്രേരണയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍, സെക്രട്ടറിമാരായ എസ്. നിസാര്‍, സി.എ. റഊഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.