പത്തനംതിട്ടയിലും തൃശൂരിലും എന്‍ഐഎ റെയ്ഡ് ; പോപുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലും തൃശൂരിലും എന്‍ഐഎ റെയ്ഡ്. പത്തനംതിട്ട വെട്ടിപ്പുറത്ത് എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ വീട്ടിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് പരിശോധന ആരംഭിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് പരിശോധനയെന്ന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. എസ്ഡിപിഐ മുന്‍ സംസ്ഥാന നേതാവും നിലവില്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവുമായ യഹിയ തങ്ങളെ പെരുമ്പിലാവ് നടത്തിയ റെയ്ഡിന് ശേഷം എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

റെയ്ഡില്‍ പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ പറയുന്നു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...