മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല ; തൃശൂരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പുന്നയൂർക്കുളത്ത് മകൻ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂർ സ്വദേശി ശ്രീമതി (75) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇവർക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയാണ് സംഭവമുണ്ടായത്. മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്. വടക്കേക്കാട് സിഐയുടെ നേതൃത്വത്തില്‍ കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...