പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വെച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്മാന്‍, പ്രൊഫസര്‍ ടി കോയ എന്നിവര്‍ അല്‍ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചര്‍ച്ച നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അല്‍ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം സ്വീകരിച്ചെന്നും എന്‍ഐഎ പറയുന്നു. വ്യത്യസ്ത ഭീകരവാദ സംഘടനകള്‍ക്ക് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചതെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. പിഎഫ്‌ഐ തുര്‍ക്കിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നതിന്റെ സൂചനകളും ലഭിച്ചതായി എന്‍ഐഎ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...