ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കാര്യത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. പ്രകടനം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസിന് ആയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ജില്ലാ പോലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതെന്നാണ് അൻസാർ മൊഴി നൽകിയിരിക്കുന്നത്. അൻസാറിൻ്റെ മൊഴി പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല. ഒരു പക്ഷേ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ട്.
പോപ്പുലർഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ; കുട്ടിയെ കണ്ടെത്താനാകാതെ പോലീസ്
RECENT NEWS
Advertisment