കൊച്ചി : കോടതിയലക്ഷ്യം കാണിച്ചാല്‍ പോലീസുകാരെ വിളിച്ചുവരുത്തുമെന്ന് വാദത്തിനിടെ കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടി വേണ്ടിവരും. നിലവില്‍ എടുത്ത നടപടികള്‍, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, എന്നിവ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് മടി കാണിക്കുന്നു എന്ന ഹര്‍ജിക്കാരുടെ വാദത്തിന് മറുപടിയായിട്ടാണ് കോടതി മുന്നറിയിപ്പ്. നിലവില്‍ 2900 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സ്വത്തുക്കള്‍ മറ്റു സംസ്ഥാനങ്ങളിലാണെന്നു പറഞ്ഞ് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് നിക്ഷേപകര്‍.
സിബിഐ അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍നടപടികള്‍ക്കായി കേന്ദ്രത്തെ സമീപിക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോപമമുണ്ട്. അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.