ക്ഷയരോഗമുക്ത കേരളത്തിനായി ജനകീയമുന്നേറ്റം ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ക്ഷയരോഗനിവാരണപദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദര്‍ശനത്തിലൂടെയും ക്യാമ്പുകള്‍ നടത്തിയും പരമാവധി ടിബി രോഗികളെ കണ്ടെത്തി ചികിത്സിക്കാനാണ് ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (ഡിസംബര്‍ 7) രാവിലെ 10.30ന് നിര്‍വഹിക്കും. ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനാണ് സംസ്ഥാനത്ത് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരമാവധി രോഗികളെ കണ്ടെത്തി ചികിത്സ, മരണം പരമാവധി കുറയ്ക്കുക, അനാവശ്യഭയം ഒഴിവാക്കുക, രോഗികളോടുള്ള അവഗണന ഒഴിവാക്കുക, ചികിത്സാപിന്തുണയും പോഷകാഹാരവും ഉറപ്പാക്കുക, പ്രതിരോധചികിത്സ നല്‍കുക, ബോധവത്കരണം നടത്തുക എന്നിവയാണ് നൂറു ദിന ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ക്ഷയരോഗം നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കാന്‍, ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ആര്‍ദ്രം ആരോഗ്യം വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ക്ഷയരോഗം കൂടി ഉള്‍പ്പെടുത്തി. വിശദമായ പരിശോധന ക്യാമ്പയിന്റെ ഭാഗമാകും.

എല്ലാ ജില്ലകളേയും ഉള്‍ക്കൊള്ളിച്ചാണ് ക്യാമ്പയിന്‍. ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, പ്രാദേശിക സംഘടനകള്‍, യുവജന പ്രസ്ഥാനങ്ങള്‍, ടിബി ചാമ്പ്യന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ക്ഷയരോഗനിര്‍ണയ ക്യാമ്പുകള്‍, നിവാരണ പ്രതിജ്ഞ തുടങ്ങിയ പരിപാടികളാണ് നടത്തുക.
വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ജയിലുകള്‍, അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കും. പ്രമേഹബാധിതര്‍, എച്ച്ഐവി അണുബാധിതര്‍, ഡയാലിസിസ് ചെയ്യുന്നഒക്ത, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവരിലും കഫപരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ്...

പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിൽ ഭിന്നത പുകയുന്നു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ നവീകരണ പദ്ധതിയിൽ...

ഭർത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ല ; വിവാഹമോചന കേസിൽ മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: വോഡഫോൺ പരസ്യത്തിലെ നായയെ പോലെ ഭാര്യ ഭർത്താവിന്റെ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ്...

കോന്നി അട്ടച്ചാക്കലില്‍ മെഷീനില്‍ കുടുങ്ങി യുവാവിന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയി : ഉടമ നഷ്ട പരിഹാരം...

0
കോന്നി : അട്ടച്ചാക്കലില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ മെഷീനില്‍ കുടുങ്ങി...