ജനകീയമായി തക്കാളിവണ്ടി ; പച്ചക്കറി സാധനങ്ങള്‍ക്ക് ആവശ്യക്കാരേറെ

For full experience, Download our mobile application:
Get it on Google Play

കോന്നി : തക്കാളി വണ്ടിയില്‍ പച്ചക്കറി സാധനങ്ങള്‍ക്ക് ആവശ്യക്കാരേറെ. സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രുട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോന്നി , റാന്നി താലൂക്കുകളില്‍ തക്കാളിവണ്ടി വ്യാപാര പര്യടനം നടത്തുന്നത്. പൊതു വിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് തക്കാളി വണ്ടിയിലൂടെ പൊതുജനങ്ങള്‍ക്കായി തക്കാളി, സാവാള, കിഴങ്ങ്, ചേന, ചേമ്പ് ഉള്‍പ്പെടെയുള്ള പച്ചക്കറി സാധനങ്ങള്‍ ലഭിക്കുന്നത്.

പൊതു വിപണിയില്‍ എഴുപത് രൂപയോളം വിലയുള്ള തക്കാളി 48രൂപയ്ക്കും അന്‍പത് രൂപ വിലയുള്ള സാവാള നാല്‍പ്പത് രൂപയ്ക്കും നാല്‍പ്പത് രൂപ വിലയുള്ള ഉരുളക്കിഴങ്ങ് 32 രൂപയ്ക്കുമാണ് തക്കാളി വണ്ടിയിലൂടെ വിതരണം ചെയ്യുന്നത്. അതുകൊണ്ട് തക്കാളി വണ്ടി വഴി ലഭിക്കുന്ന പച്ചക്കറിക്ക് ആവശ്യക്കാരേറെയാണ്. ഡിസംബര്‍ 17 മുതലാണ് കോന്നി,റാന്നി താലൂക്കുകളിലായി തക്കാളി വണ്ടി പര്യടനം തുടങ്ങിയത്. ഒരു ദിവസവും പതിനയ്യായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ തക്കാളി വണ്ടിയില്‍ വിറ്റുവരവുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...