വില്ലനായി പൊറോട്ട ; കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. കോളേജ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 18 പേർ ആശുപത്രിയിൽ ചികിത്സ തേടി. കാന്റീനിലേക്ക് പൊറോട്ടയുണ്ടാക്കി നൽകിയ കാറ്ററിംഗ് യൂണിറ്റിൽ വൃത്തിഹീനമായി ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തി. പുളിയാവിലെ മലബാർ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ 18 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കോളേജിലെ കാന്റീനിൽ നിന്ന് പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പൊറോട്ട പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് കാന്റീൻ ജീവനക്കാർ പറഞ്ഞു.

പൊറോട്ട വിതരണം ചെയ്ത കല്ലാച്ചിയിലെ കാറ്ററിംഗ് യൂണിറ്റിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തി ഹീനമായ നിലയിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചതായി കണ്ടെത്തി. പൊറോട്ടയിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. പൊറോട്ടയുടെ സാമ്പിളും കോളേജ് കാന്റീനിലെ കുടി വെള്ളവും പരിശോധനക്ക് എടുത്തു. അന്വേഷണം പൂർത്തിയാവുന്നത് വരെ കാന്റീൻ പൂട്ടാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥികൾ ആശുപത്രി വിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...