ഐഎഎസിനും മേലേ ടി.എൻ സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി ; 18 ലക്ഷം രൂപ ശമ്പള കുടിശികയായും ലഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ മാസം നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതു സംബന്ധിച്ച ഉത്തരവിറക്കി. പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ടി.എന്‍ സീമക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ടി.എന്‍ സീമക്ക് എം.പി പെന്‍ഷനും ലഭിക്കും. ഐ.എ.എസ് ലഭിക്കുന്നയാള്‍ക്ക് മിനിമം 25 വര്‍ഷം സര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം.

അതത് കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസുകാര്‍ക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിക്കുന്നത്. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ , അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ് ആയും ഇവര്‍ക്ക് ലഭിക്കും. എച്ച്.ആര്‍.എ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. കാര്‍, പേഴ്‌സണല്‍ സ്റ്റാഫ് (സി.എ, ഡ്രൈവര്‍, പ്യൂണ്‍) എന്നിവെരും ഇവര്‍ക്കുണ്ടാകും. ഫോണ്‍ ചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഈ പദവിയിലേക്കാണ് ടി.എന്‍ സീമ ഉയര്‍ത്തപ്പെട്ടത്. അതിന്റെ ഭാഗമായാണ് പേഴ്‌സണല്‍ സ്റ്റാഫിനെ നീയമിക്കാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബര്‍ മൂന്നിനാണ് ടി.എന്‍ സീമയെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്. ശമ്പളം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ജനുവരി 17ന് ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കിയതെന്നാണ് ധനകാര്യ വകുപ്പിലെ പേര് വെളിപെടുത്താനാഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എട്ടുമാസത്തെ ശമ്പള കുടിശ്ശികയും ടി.എന്‍ സീമക്ക് ലഭിക്കും. ഏകദേശം 18 ലക്ഷം രൂപയോളം പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ശമ്പള കുടിശികയായി ടി.എന്‍. സീമക്ക് ലഭിക്കും. ലൈഫ്, ആര്‍ദ്രം, ഹരിത കേരള മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകള്‍ കൂട്ടിച്ചേര്‍ന്നാണ് നവകേരള കര്‍മ്മ പദ്ധതി രൂപികരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹരിത കേരള മിഷന്‍ കോ -ഓർഡിനേറ്ററായിരുന്നു ടി.എൻ സീമ.

നവ കേരള മിഷന്റെ തലപ്പത്ത് ചെറിയാന്‍ ഫിലിപ്പായിരുന്നു. ചെറിയാന്‍ ഫിലിപ്പിന് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ഇല്ലായിരുന്നു. നാലു മിഷനും ശമ്പളം നല്‍കിയ വകയില്‍ മാത്രം മൂന്നുകോടി രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായി. രാജ്യസഭ എം.പി യായിരുന്ന ടി.എന്‍ സീമക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംപി പെന്‍ഷന്‍ 25,000 രൂപയാണ്. പെന്‍ഷന് പുറമേയാണ് ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവിയിൽ ശമ്പളം നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....