പോസിറ്റീവാകുന്നവരുടെ എണ്ണം 7000 വരെയെത്താം ; 1101 ഓക്സിജൻ ബെഡ് ഒരുക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കോവിഡ് മഹാരാഷ്ട്ര വകഭേദത്തിന്റെ പകർച്ച കൂടിയാൽ രോഗികൾക്ക് ഓക്സിജൻ സൗകര്യത്തോടു കൂടിയ വിദഗ്ധ ചികിത്സ വേണ്ടി വരും. അതിതീവ്ര വ്യാപന ശേഷിയാണ് ഈ വൈറസിന്. അങ്ങനെ വന്നാൽ ജില്ലയിൽ പ്രതിദിനം കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം 7000 വരെയെത്താം എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. നിലവിൽ യുകെ വകഭേദമാണ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്ക വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജില്ലയിലെ നിലവിലെ സാഹചര്യത്തിൽ ഓക്സിജൻ നൽകാനുള്ള സൗകര്യം വളരെ പരിമിതമാണ്. സർക്കാർ മേഖലയിൽ 160 ഓക്സിജൻ കിടക്കകൾ മാത്രമാണ് ഉള്ളത്. ഉക്കിനടുക്ക മെഡിക്കൽ കോളജ്, ടാറ്റാ ആശുപത്രി എന്നിവിടങ്ങളിലായി 74, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 40, കാസർകോട് ജനറൽ ആശുപത്രിയിൽ 36 , ഗുരുവനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 10 എന്നിങ്ങനെയാണ് ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളുള്ളത്.

ജില്ലയിൽ 59 വെന്റിലേറ്ററുകൾ, 114 ഐസിയു ബെഡ്, 1101 ഓക്സിജൻ ബെഡ്, 589 സാധാരണ ബെഡ് എന്നിവ ഒരുക്കാൻ കളക്ടർ ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...