Wednesday, December 6, 2023 1:46 pm

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്‌ ; ഏജന്റിനെ വിജിലൻസ് കോടതി തടവ് ശിക്ഷക്ക് വിധിച്ചു

തിരുവനന്തപുരം : കുളനട പോസ്റ്റ് ഓഫീസ് വനിതാ ഏജന്റ് ആയ പത്തനംതിട്ട കുളനട വില്ലേജിൽ മംഗളത്ത്‌ വീട്ടിൽ, പി.ജി.സരളകുമാരിയെ ആർ. ഡി നിക്ഷേപകരുടെ പണം അപഹരിച്ച കുറ്റത്തിന് ആറു കേസിലേക്ക് മൂന്നു വർഷം വീതം തടവിനും 625000/-തുക പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി ജി.ഗോപകുമാർ ശിക്ഷ വിധിച്ചു. കുളനട ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് മുഖേനെ കുളനട പോസ്റ്റ് ഓഫീസിലേക്ക് നിക്ഷേപകരിൽ നിന്നും മാസം നിക്ഷേപങ്ങൾ സ്വീകരിച്ചു പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപർക്ക് വേണ്ടി ഒടുക്കുന്നതിന് 1989 മുതൽ പോസ്റ്റ്‌ ഓഫീസ് മഹിളാ ഏജന്റ് ആയി പ്രവർത്തിച്ചു വന്നിരുന്ന പ്രതിക്ക് എതിരെ 2005 കാലഘട്ടത്തിൽ ചിലരുടെ നിക്ഷേപം ഒടുക്കുന്നില്ല എന്ന ആക്ഷേപം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിഡർ നിക്ഷേപകരെ നേരിൽ വിളിച്ചു വരുത്തി അന്വേഷണം നടത്തിയതിൽ നിക്ഷേപകരുടെ അര ലക്ഷത്തിന് മുകളിൽ പണം അപഹരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കാണുകയും തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി കേസ്സ് റെജിസ്ട്രർ ചെയ്യുകയും ആയിരുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

അപഹരണത്തിന്‍റെ വ്യാപ്തി കണക്കിൽ എടുത്തു ഈ കേസ് അന്വേഷണം വിജിലൻസ് പോലീസിന് കൈമാറുകയായിരുന്നു. ഇതിനെ തുടർന്ന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി സി.പി.ഗോപകുമാർ 2005 ൽ റജിസ്ട്രർ ചെയ്‌തു അന്വേഷണം നടത്തിയ കേസിൽ പ്രതി 34 നിക്ഷേപകരിൽ നിന്നും 2000 മുതൽ 2005 വരെ ഉള്ള കാലഘട്ടത്തിൽ സ്വീകരിച്ച മാസനിക്ഷേപങ്ങളിൽ നിന്നും 1, 58,100 രൂപ, പോസ്റ്റ് ഓഫീസിൽ ഒടുക്കാതെ അപഹാരണം നടത്തിയത് ആയി രേഖകൾ കണ്ട് എടുത്തു. വിജിലൻസ് വേണ്ടി കുറ്റപത്രം സമർപ്പിച്ചത് ബേബി ചാള്സ് ഡിവൈഎസ്പി പത്തനംതിട്ട ആണ്.

2005 കാലഘട്ടത്തിൽ റജിസ്ട്രർ ചെയ്ത കേസിന്‍റെ അന്വേഷണം പൂർത്തീകരിച്ചു 2011 മുതൽ 2016 വരെ വർഷങ്ങളിലായി 6 (ആറ്) കുറ്റപത്രങ്ങൾ ആണ് പ്രതിക്ക് എതിരെ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. 20 വർഷത്തെ കാലവിളംബം ഉണ്ടായിട്ടും നാട്ടിൽ ലഭ്യമായ പണം നഷ്ടപ്പെട്ട മാസനിക്ഷേപകർ കോടതി മുൻപാകെ ഹാജർ ആയി ഏജന്റ് തങ്ങളെ ചതിച്ചു. രൂപയുടെ അപഹാരണം നടന്നതിന് ഇരയായ വിവരങ്ങൾ തെളിവ് നൽകി . പ്രതിക്ക് എതിരെ നൽകിയ ആറു കുറ്റപത്രങ്ങളിൽ ഉള്ള ആറു കേസിലും അഴിമതി നിരോധന നിയമത്തിലെ 13(1)(ഡി)&(സി) പ്രകാരവും 409 ഐ.പി.സി പ്രകാരവും ഉള്ള കുറ്റം ചെയ്തതായി കണ്ട് ആണ് ശിക്ഷ വിധിച്ചത്. വിജിലൻസിന് പബ്ലിക്ക് പ്രോസിക്യൂട്ടർ  ഉണ്ണികൃഷ്ണൻ എസ്സ്. ചെറുന്നിയൂർ, വിജിലൻസിന് വേണ്ടി ഹാജർ ആയി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം ; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി സെന്തില്‍ കുമാർ‍

0
ഡൽഹി : ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം....

രാജ്യത്ത് വില്‍ക്കുന്ന തേനിന്‍റെ ശുദ്ധി പരിശോധിക്കണം ; ഹര്‍ജി തള്ളി സുപ്രീം കോടതി

0
ന്യൂഡൽഹി : രാജ്യത്ത് പല പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേനിന്‍റെ ശുദ്ധി...

നിക്ഷേപ വായ്പാ തട്ടിപ്പ് ; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

0
നൃൂഡൽഹി : രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു....

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...