തിരുവല്ല : തിരുവല്ല തപാല്‍ വകുപ്പിന്‍റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് മാര്‍ച്ച് 31 മുതല്‍ ഡിവിഷന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിത്തുടങ്ങും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ്, രജിസ്‌ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്‌ട്രോണിക് മണി ഓര്‍ഡര്‍ എന്നീ സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് വഴി ലഭ്യമാണ്.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ഹെഡ്പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിന്‍റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. വിവിധ സ്ഥലങ്ങളില്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് എത്തിച്ചേരുന്ന സമയം ഇപ്രകാരമാണ്:-
മാര്‍ച്ച് 31 ന് രാവിലെ 10 മുതല്‍ 11 വരെ മഞ്ഞാടി ജംഗ്ഷന്‍, 11 മുതല്‍ 12 വരെ ഇരവിപേരൂര്‍ ജംഗ്ഷന്‍, ഉച്ചക്ക് 12 മുതല്‍ 1 മണി വരെ പുല്ലാട് ജംഗ്ഷന്‍, 1:30 മുതല്‍ 2: 30 വരെ ചെട്ടിമുക്ക് ജംഗ്ഷന്‍.
ഏപ്രില്‍ 1 ന് രാവിലെ 10 മുതല്‍ 11 വരെ വള്ളംകുളം ജംഗ്ഷന്‍, 11 മുതല്‍ 12 വരെ ഓതറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, ഉച്ചയ്ക്ക് 12 മുതല്‍ 1:00 വരെ കല്ലിശ്ശേരി ജംഗ്ഷന്‍, 1:30 മുതല്‍ 2:30 വരെ തിരുവന്‍വണ്ടൂര്‍ ജംഗ്ഷന്‍.
ഏപ്രില്‍ 2 ന് രാവിലെ 10 മുതല്‍ 11 വരെ ആല ജംഗ്ഷന്‍, 11 മുതല്‍ 12 വരെ പുലിയൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍. ഉച്ചക്ക് 12 മുതല്‍ 01:00 വരെ ചെറിയനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, ഏപ്രില്‍ 3 ന് രാവിലെ 10 മുതല്‍ 11 വരെ പുറമറ്റം, 11 മുതല്‍ 12 വരെ വെണ്ണിക്കുളം, ഉച്ചയ്ക്ക് 12 മുതല്‍ 1:00 വരെ തടിയൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, 1:30 മുതല്‍ 2:30 വരെ തീയാടിക്കല്‍.
ഏപ്രില്‍ 4 ന് രാവിലെ 10 മുതല്‍ 11 വരെ കവിയൂര്‍, 11 മുതല്‍ 12 വരെ കുന്നന്താനം, ഉച്ചക്ക് 12 മുതല്‍ 1 വരെ മല്ലപ്പള്ളി, 1:30 മുതല്‍ 2:30 വരെ എഴുമറ്റൂര്‍
ഏപ്രില്‍ 7 ന് രാവിലെ 10 മുതല്‍ 11 വരെ വായ്പൂര്‍, 11 മുതല്‍ 12 വരെ ചുങ്കപ്പാറ, ഉച്ചക്ക് 12 മുതല്‍ 1 വരെ പെരുമ്പെട്ടി, 1:30 മുതല്‍ 2:30 വരെ കൊറ്റനാട്
ഏപ്രില്‍ 8 ന് രാവിലെ 10 മുതല്‍ 11 വരെ പൊടിയാടി, 11 മുതല്‍ 12 വരെ നിരണം, ഉച്ചയ്ക്ക് 12 മുതല്‍ 1വരെ പരുമല, 1:30 മുതല്‍ 2:30 വരെ പാണ്ടനാട്
ഏപ്രില്‍ 9 ന് രാവിലെ 10 മുതല്‍ 11 വരെ രാമങ്കരി, ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ മുട്ടാര്‍, 1:30 മുതല്‍ 2:30 വരെ നീരേറ്റുപുറം.
ഏപ്രില്‍ 11 ന് രാവിലെ 10 മുതല്‍ 11 വരെ കോയിപ്പുറം, 11 മുതല്‍ 12 വരെ ഇടയാറന്മുള കോഴിപ്പാലം ജംഗ്ഷന്‍, ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ അയിരൂര്‍ സൗത്ത് (ചെറുകോല്‍പ്പുഴ ജംഗ്ഷന്‍.)