തലയോലപറമ്പ് പോസ്റ്റ് ഓഫീസിൽ മോഷണം ; എൺപതിനായിരത്തോളം രൂപ കളവ് പോയി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വൈക്കം തലയോലപറമ്പ് പോസ്റ്റ് ഓഫീസിൽ മോഷണം. എൺപതിനായിരത്തോളം രൂപ കളവ് പോയി. ലോക്കർ തകർക്കാനും ശ്രമം ഉണ്ടായി. പോസ്റ്റ് ഓഫീസിന് പുറകിലെ വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ എത്തിയത്. പോസ്റ്റ് ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16500 രൂപയും ജീവനക്കാരി മേശയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 60,000 രൂപയുമാണ് കള്ളൻ കൊണ്ടുപോയത്. ഫയലുകളും തപാൽ ഉരുപ്പടികളും വലിച്ചു വാരിയിട്ട നിലയിലാണ്‌.

ലോക്കർ തകർക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും അത് നടന്നില്ല. പോസ്റ്റ് ഓഫീസ് തൂത്തുവാരാനെത്തിയ ജീവക്കാരിയാണ് വാതിലുകളുടെ പൂട്ട് തകർന്ന് കിടക്കുന്നതു കണ്ടത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ച് നീങ്ങിയ പോലീസ് നായ വൈക്കം റോഡിലുള്ള ഷട്ടർ ഇല്ലാത്ത കടമുറിയിൽ കയറി നിന്നു. സമീപത്തെ ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...