പോസ്റ്റ് വുമണിന്റെ ആത്മഹത്യ ; അസ്വാഭാവിക മരണത്തിനു കേസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തലച്ചിറ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അമൃത ബിജുവിന്റെ (25) ആത്മഹത്യയിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കില്ലെന്ന് അമ്മയെ വിളിച്ചു പറഞ്ഞ അമൃതയെ പിന്നീട് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുമ്പഴ വടക്ക് തട്ടാമണ്ണിൽ പരേതനായ ടി.സി ബിജുവിന്റെയും സിന്ധുവിന്റെയും മകളാണ് അമൃത. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അമ‍‍ൃത മരിച്ചത്.

റാന്നി പെരുനാട് സ്വദേശിയായ യുവാവുമായി അമൃതയുടെ വിവാഹം നടത്താൻ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചിരുന്നു. യുവാവും അമൃതയുമായി ഫോണിലൂടെ സംസാരിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ഉച്ചയോടെ ജോലി സ്ഥലത്തു നിന്ന് വീട്ടിലെത്തിയ അമൃത മൂന്നരയോടെ റാന്നിയിലെ സഹകരണ ബാങ്ക് ജോലിക്കാരിയായ അമ്മയെ വിളിച്ച് ഈ വിവാഹം നടക്കില്ലെന്നു പറഞ്ഞു. തുടർന്നാണ് യുവതി ജീവനൊടുക്കിയത്.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നലെ രാവിലെ നടന്ന ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം അയച്ചു. അമൃതയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...