കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍. ഹൈകോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ കവര്‍ കീറിയ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തപാല്‍ സാമഗ്രികള്‍ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളില്‍ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാന്‍ അവസരം വേണമെന്ന് ഇടതു സ്ഥാനര്‍ത്ഥി ആവശ്യപ്പെടുകയായിരുന്നു