നിര്‍ണയ സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെട്ട ‘നിര്‍ണയ’ സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ടില്‍ പങ്കാളിയായി തപാല്‍ വകുപ്പും. ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്‌പോക്കുകളായി ലബോറട്ടറി സാമ്പിള്‍ ശേഖരിച്ച് താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക്/ ജില്ലാ പൊതുജനാരോഗ്യ ലാബില്‍ എത്തിച്ച് ഇ -ഹെല്‍ത്ത് സംവിധാനത്തിലൂടെ പരിശോധന ഫലം ലഭ്യമാക്കുന്നതാണ് നിര്‍ണയ പദ്ധതി. ഇ -ഹെല്‍ത്ത് ഐഡി ഉപയോഗിച്ച് സാമ്പിള്‍ അയക്കുന്നതിലൂടെ എസ്എംഎസായി പരിശോധനാ ഫലം ലഭിക്കും. തപാല്‍ വകുപ്പിന്റെ പങ്കാളിത്തത്തോടെ ആഴ്ചയില്‍ അഞ്ച് ദിവസം വരെ സാമ്പിളുകള്‍ അയക്കാന്‍ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു.

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് പത്തനംതിട്ട/ തിരുവല്ല ഡിവിഷന്‍ പോസ്റ്റല്‍ മേധാവിമാരായ എസ്.വി ആശ, ബിന്ദു എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ തപാല്‍ വകുപ്പു തലത്തിലെ ആദ്യ സാമ്പിള്‍ കൈമാറ്റം കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. ആദ്യ സാമ്പിള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു പോസ്റ്റ് വുമണ്‍ കൃഷ്ണപ്രിയയ്ക്ക് കൈമാറി. ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബിന്‍, ലാബ് ടെക്‌നിഷ്യന്‍ ഫര്‍ഹത്ത് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...